പ​ച്ച​ത്തു​രു​ത്തി​ന് ര​ണ്ടു​ല​ക്ഷം ഫ​ല​വൃ​ക്ഷ​വി​ത്തു​ക​ൾ സം​ഭ​ര​ിച്ചു
Thursday, June 4, 2020 12:02 AM IST
പാ​ല​ക്കാ​ട്: പച്ചത്തുരുത്ത് പദ്ധതിയിൽ ജനകീയമായി സംഭരിച്ചത് രണ്ടുലക്ഷം ഫലവൃക്ഷതൈകൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ടു​വ​ർ​ഷ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്ക​ൽ.
ജി​ല്ല​യി​ലെ ഭാ​ര​ത​പ്പു​ഴ കാ​ച്ച്മെ​ന്‍റി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന പൊ​തു​ഭൂ​മി​ക​ളി​ൽ പ​ച്ച​ത്തു​രു​ത്ത് എ​ന്ന പേ​രി​ൽ വൃ​ക്ഷ​വ​ത്ക​ര​ണം ന​ട​ത്തി ജ​ല​സം​ര​ക്ഷ​ണ​ത്തി​നു ക​രു​ത്ത് പ​ക​രു​ക​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ലൂ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.
ജി​ല്ല​യി​ലെ കാ​ർ​ഷി​ക വി​ക​സ​ന​വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, സാ​മൂ​ഹ്യ വ​നം​വ​കു​പ്പ് എ​ന്നി​വ​യി​ലൂ​ടെ ഇ​പ്പോ​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ള്ള​ത് അ​ഞ്ചു​ല​ക്ഷം വൃ​ക്ഷ​തൈ​ക​ളാ​ണ്.
ജി​ല്ല​യി​ൽ പ​ത്തു​ല​ക്ഷം ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും നൂ​റു​ക്ക​ണ​ക്കി​ന് പ​ച്ച​ത്തു​രു​ത്തു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജ​യി​ൽ​വ​കു​പ്പും സം​യു​ക്ത​മാ​യി അ​ഞ്ചു​ല​ക്ഷം വൃ​ക്ഷ​തൈ​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള പ്രോ​ജ​ക്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​ഞ്ചു​ല​ക്ഷം ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ​യും വി​ത്തു​ക​ൾ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, മാ​തൃ​കാ ക​ർ​ഷ​ക​ർ, വി​വി​ധ ക​ർ​ഷ​ക​സ​മി​തി​ക​ൾ, ക​ർ​ഷ​ക​രു​ടെ വി​ത്തു​ത്പാ​ദ​ന സ​ഹ​ക​ര​ണ​സം​ഘം എ​ന്നി​വ വ​ഴി​യാ​ണ് ശേ​ഖ​രി​ച്ച് ന​ഴ്സ​റി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.
തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ന​ഗ​ര​സ​ഭാ​ത​ല സം​വി​ധാ​ന​ങ്ങ​ൾ, ഇ​വ​യു​ടെ പ​രി​പാ​ല​നം മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്തേ​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ്.