നാട്ടുകൽ- താണാവ് ദേ​ശീ​യ​പാ​ത ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും തു​ട​ങ്ങി
Wednesday, June 3, 2020 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ​മു​ത​ൽ പാ​ല​ക്കാ​ട് താ​ണാ​വ് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ നാ​ട്ടു​ക​ല്ലി​ൽ വീ​ണ്ടും തു​ട​ങ്ങി. കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ടി​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണി​ത്.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ നാ​ട്ടു​ക​ൽ ആ​ശു​പ​ത്രി​പ​ടി​വ​രെ പാ​ത പൂ​ർ​ണ​മാ​യും റ​ബ​റൈ​സ്ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​പ​ടി മു​ത​ൽ അ​ണ്ണാ​ൻ​തൊ​ടി​വ​രെ ഒ​രു വ​ശ​ത്ത് മാ​ത്ര​മാ​ണ് ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഇ​രു​വ​ശ​വും ഒ​രു​പോ​ലെ ടാ​റിം​ഗ് ചെ​യ്താ​ണ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി നാ​ട്ടു​ക​ൽ മു​ത​ൽ മ​ണ്ണാ​ർ​ക്കാ​ട് വ​രെ​യാ​ണ് റ​ബ​റൈ​സേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ക്കാ​ലം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ല്ക്കേ മ​ഴ​യ്ക്കു​മു​ന്പ് മ​ണ്ണാ​ർ​ക്കാ​ട് വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു.