ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​രി​സ​രവും ശു​ചീ​കരിച്ചു
Tuesday, June 2, 2020 11:47 PM IST
പാ​ല​ക്കാ​ട്; ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​രി​സ​ര​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. കോ​വി​ഡ് 19 കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​സ​ര ശു​ചീ​ക​ര​ണം ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തി​നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.