മംഗലത്തെ കൾവർട്ട് നിർമാണം വാഹനക്കുരുക്കുണ്ടാക്കുന്നു
Tuesday, June 2, 2020 11:43 PM IST
വ​ട​ക്ക​ഞ്ചേ​രി: നെന്മാ​റ റോ​ഡി​ൽ മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ൾ​വ​ർ​ട്ട് നി​ർ​മ്മാ​ണം വാ​ഹ​ന കു​രു​ക്കു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നു​ള്ള വ​ഴി ശ​രി​യാം​വ​ണ്ണം ലെ​വ​ൽ ചെ​യ്യാ​ത്ത​താ​ണ് കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്.​ഇ​വി​ടെ മെ​റ്റ​ലി​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ റോ​ഡ് ശ​രി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ത​ല്ലെ​ങ്കി​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ വാ​ഹ​ന​ക്ക​ൾ​ക്ക് ക​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി വ​രും. വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ ക​ൾ​വ​ർ​ട്ട് പ​ണി​യു​ന്ന​ത്.