ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു
Tuesday, June 2, 2020 10:13 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ല​ത്ത് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. മേ​ട്ടു​വ​ള​വി​ൽ ബ​ദ​റു​ദി​ന്‍റെ മ​ക​ൻ കി​യാ​സ് (30) ആ​ണ് മ​ര​ിച്ച​ത്. പ​റ​ന്പി​ക്കു​ളം തേ​ക്ക​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഇ​ക്ക​ഴി​ഞ്ഞ മേ​യ് നാ​ലി​ന​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി​യി​ൽ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ന്നു രാ​ത്രി കി​യാ​സി​നു വ​യ​ർ മു​റു​ക്കം സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ിച്ചു.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: നി​ലാ​വ​ർ​ണീ​സ. കി​യാ​സ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രങ്ങ​ൾ: ഫി​റോ​സ്, ഹാ​രി​സ്്, റി​യാ​സ്, ക​മീ​സ​ദി​ൻ. കി​യാ​സി​നെ ജോ​ലി സ്ഥ​ല​ത്തു അ​ട്ട​ക​ടി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.