ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്നു കൈ​മാ​റും
Tuesday, June 2, 2020 10:13 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം ഡാ​മി​ൽ കൂ​ട്ടു​കാ​രൊ​ത്ത് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി വീ​ട്ടു​കാ​ർ​ക്ക് കൈ​മാ​റും.​ ഒ​ലിം​ക​ട​വ് ഓ​ട്ടു​പാ​റ പൊ​ന്താം​കു​ഴി ഷാ​ജു​വി​ന്‍റെ മ​ക​ൻ നി​ഖി​ലാ(24) ണ് ​ശ​നി​യാ​ഴ്ച രാ​ത്രി ഡാ​മി​ലെ അ​ട്ട​വാ​ടി ഭാ​ഗ​ത്ത് മു​ങ്ങി മ​രി​ച്ച​ത്.​ ഒ​ന്ന​ര ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നില്ല. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൃ​ത​ദേ​ഹം കണ്ടെത്തി.

ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.​ യു​വാ​വി​ന്‍റെ കോ​വി​ഡ് 19 പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​കും ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക. സി​സിടിവി കാ​മ​റ ടെ​ക്നീ​ഷ്യ​നാ​ണ് മ​രി​ച്ച നി​ഖി​ൽ.