ഓ​ണ്‍​ലൈ​ൻ ക്ലാ​സ്: പു​രോ​ഗ​തി വി​ല​യി​രു​ത്തി
Tuesday, June 2, 2020 12:11 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ സ​മ​ഗ്ര ശി​ക്ഷാ​കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലേ​പ്പു​ള്ളി പു​റ​ന്പോ​ക്ക് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.
പ്ര​ദേ​ശ​ത്തെ വി​വി​ധ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 22 വി​ദ്യാ​ത്ഥി​ക​ളെ നേ​രി​ൽ​ക​ണ്ട് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു. ന​ഗ​ര​ത്തി​ലും ചു​റ്റി​ലു​മു​ള്ള ഒ​ന്പ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഈ ​പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​ത്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും അ​തി​ന്‍റെ പ്രാ​ധാ​ന്യം ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.
എ​സ് എ​സ് കെ ​ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​നൗ​ഷാ​ദ​ലി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജ​യ​പ്ര​കാ​ശ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, ബി​പി​സി എം.​ആ​ർ.​ശി​വ​പ്ര​സാ​ദ്, ട്രെ​യി​ന​ർ​മാ​രാ​യ എം.​എ.​അ​രു​ണ്‍​കു​മാ​ർ, എം.​ഹ​രി​സെ​ന്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭ്യാ​മാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.