മ​ണ്ണാ​ർ​ക്കാ​ട്ടെ കെഎസ്ഇ​ബി​യു​ടെ ഡോ​ക്ട​ർ വി​ര​മി​ച്ചു
Tuesday, June 2, 2020 12:09 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ കെ ​എ​സ് ഇ ​ബി യെ ​ജ​ന​കീ​യ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച ചാ​രി​താ​ർ​ത്ഥ്യ​ത്തോ​ടെ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡോ.​പി​. രാ​ജ​ൻ.

മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട കെഎ​സ്ഇബി​യി​ലെ സ​ർ​വ്വീ​സാ​ണ് കഴിഞ്ഞ ദിവസം അ​വ​സാ​നി​ച്ച​ത്.​ ജോ​ലി ല​ഭി​ച്ച​തി​ന് ശേ​ഷ​വും വീ​ണ്ടും അ​റി​വി​ന്‍റെ പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യാ​ണ് എ​ൻ​ജി​നീ​യ​ർ പി.​രാ​ജ​നെ ഡോ​ക്ട​ർ പി.​രാ​ജ​നാ​ക്കി മാ​റ്റി​യ​ത്.​ മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സി​ൽ നേ​ടി​യ പിഎ​ച്ച്ഡി ​യോ​ടെ കെ ​എ​സ് ഇ ​ബി യി​ലെ ഡോ​ക്ട​റാ​യി അ​ദ്ദേ​ഹം മാ​റി.​ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി വ​ലി​യ അ​ടു​പ്പ​മി​ല്ലാ​തി​രു​ന്ന കെഎ​സ്ഇബി ജീ​വ​ന​ക്കാ​രെ ജ​ന​കീ​യ ഇ​ട​പെ​ട​ലി​ന് പ്രേ​രി​പ്പി​ക്കു​ക​യും അ​തി​ൽ വി​ജ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്യാ​നാ​യി എ​ന്ന​ത് ഡോ:​ പി.​ രാ​ജ​ന്‍റെ ഒൗ​ദ്യോ​ഗിക ജീ​വി​ത​ത്തി​ലെ വ​ലി​യ നേ​ട്ട​മാ​ണ് എ​ന്ന​ത് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ സ​മ്മ​തി​ക്കു​ന്ന​താ​ണ്.

വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി കെ​എ​സ്ഇബി ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും ഇ​ദ്ദേ​ഹ​മാ​ണ്. അ​ട്ട​പ്പാ​ടി, അ​ല​ന​ല്ലൂ​ർ, ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ 33 കെ.വി ​സ​ബ് സ്റ്റേ​ഷ​നു​ക​ൾ, അ​ട്ട​പ്പാ​ടി​യി​ലെ കാ​റ്റാ​ടി നി​ർ​മ്മാ​ണം, മ​ല​പ്പു​റം ജി​ല്ല സ​ന്പൂ​ർ​ണ്ണ വൈ​ദ്യു​തീ​ക​ര​ണം, സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ക​മ്യൂ​ണി​റ്റി സോ​ളാ​ർ പ​ദ്ധ​തി അ​ട്ട​പ്പാ​ടി​യി​ലെ ചാ​ള​യൂ​രി​ൽ സ്ഥാ​പി​ച്ച​ത്, ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കെഎസ്ഇ​ബി ന​ട​ത്തി​യ സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​ത് മാ​ത്ര​മാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ സ​ർ​ക്കാ​റി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​യാ​യ കെ.​ഫോ​ണ്‍ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ആ​ദ്യ ഡി​വി​ഷ​നാ​കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ഒ​രു​ങ്ങു​ന്ന​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​ഒൗ​ദ്യോ​ഗിക ജീ​വി​ത​ത്തി​ന് വി​രാ​മ​മാ​കു​ന്നു എ​ങ്കി​ലും തു​ട​ർ​ന്നും ഉൗ​ർ​ജ്ജ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ എ​ന​ർ​ജി ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് അ​ര​കു​ർ​ശ്ശി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​ണ്.​നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.​ ഡോ:​മി​ന്ദു രാ​ജ​നാ​ണ് ഭാ​ര്യ. മ​ക്ക​ളാ​യ അ​ർ​ജ്ജു​നും അ​മൃ​ത​യും ഡോ​ക്ട​ർ​മാ​രാ​ണ്.