കോ​വി​ഡ് 19: ജി​ല്ല​യി​ൽ 8250 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 8078 പേ​ർ വീ​ടു​ക​ളി​ലും 106 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 49 പേ​ർ മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും 10 പേ​ർ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​റു​പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഉ​ൾ​പ്പെ​ടെ ആ​കെ 8250 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തി​നാ​ലാ​ണ് എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.
പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​തു​വ​രെ അ​യ​ച്ച 7957 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം​വ​ന്ന 6640 നെ​ഗ​റ്റീ​വും 154 എ​ണ്ണം പോ​സി​റ്റീ​വാ​ണ്. ഇ​തി​ൽ 14 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ആ​കെ 48264 ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 40014 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി. 9759 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്. കോ​ൾ സെ​ന്‍റ​ർ ന​ന്പ​ർ: 0491 2505264, 2505189, 2505847.

ഇ​ന്ന് 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

പാ​ല​ക്കാ​ട്: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7 വ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 21 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.