വീ​ട്ട​മ്മ​മാ​രു​ടെ സ​ത്യാ​ഗ്ര​ഹം നാ​ലി​ന്
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി കോ​വി​ഡ് 19 ന്‍റെ നി​യ​ന്ത്ര​ണം പാ​ലി​ച്ചു നാ​ലി​നു രാ​വി​ലെ 11ന് 13 ​ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലും വീ​ട്ട​മ്മ​മാ​രു​ടെ സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ൽ കെ​പി​സി​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും മു​ൻ​മ​ന്ത്രി​യു​മാ​യ വി.​സി.​ക​ബീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം അ​റി​യി​ച്ചു.