ത​ണ​ൽ മ​ര​ങ്ങ​ൾ പി​ടി​പ്പി​ച്ച് സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ
Monday, June 1, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കു​ണ്ട്ല​ക്കാ​ട് സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ ത​ണ​ലൊ​രു​ക്കാം വെ​ളി​ച്ച​മേ​കാം​ എ​ന്ന പ്ര​മേ​യ​ത്തി​ൽ ത​ണ​ലോ​രം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വേ​ങ്ങ മു​ത​ൽ കു​ണ്ട്ല​ക്കാ​ട് വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​റു​ള്ള പാ​ത​യോ​ര​ത്ത് മ​ന്ദാ​രം വൃ​ക്ഷ തൈ ​ന​ട്ട് പി​ടി​പ്പി​ച്ചു.​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ​ച​ന്ദ്ര ദാ​സ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.
ത​ണ​ലോ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ മു​ന്നൂ​റോ​ളം വീ​ടു​ക​ളി​ൽ വൃ​ക്ഷ തൈ ​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ ​ച​ള്ള​പ്പു​റ​ത്ത് മൊ​യ്തീ​ൻ കു​ട്ടി​ക്ക് വൃ​ക്ഷ തൈ​ക​ൾ ന​ൽ​കി നി​ർ​വ​ഹി​ച്ചു.​ നാ​ട്ട്കാ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ​ദ്ധ​തി​യി​ൽ സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.