20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
Monday, June 1, 2020 12:20 AM IST
കൊ​ല്ല​ങ്കോ​ട്: ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വുമാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
ലോ​റി ഡ്രൈ​വ​ർ തൃ​ശൂർ, മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേശി​ക​ളാ​യ മ​ണി​യു​ടെ മ​ക​ൻ ര​ഞ്ജിത്ത് (35), ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ​ ഷൈ​ൻ (23) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.​ ഇ​ന്ന​ലെ പ​ക​ൽ 11.30 ന് ​ഗോ​വി​ന്ദാ​പു​രം ചെ​ക്ക് പോ​സ്റ്റി​ൽ വെ​ച്ചായിരുന്നു ​സം​ഭ​വം.​
ത​മി​ഴ്നാ​ട് റ​ജി​സ്ട്രേ​ഷനി​ലു​ള്ള ടി.​എ​ൻ .41 എ.​എം. 0418 ന​ന്പ​ർ ലോ​റി​യു​ടെ കാ​ബി​നി​ൽ ര​ഹ​സ്യ അ​റ​യിലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ പൊ​ള്ളാച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് അ​രി കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്.
കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​ഗോ​പാ​ലന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂടിയ ത്. ​പ​ഴ​നി ഒ​ട്ട​ൻ സ​ത്ര​ത്തി​ൽ നി​ന്നും ര​ണ്ടും ല​ക്ഷം ന​ൽ​കി വാ​ങ്ങി​യ ക​ഞ്ചാ​വ് തൃ​ശൂരി​ലെ​ത്തി​ച്ച് 15 ല​ക്ഷ​ത്തി​ന് വി​ൽ​ക്കാ​നാ​ണ് കൊ​ണ്ടു​വ​ന്നതെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഞ്ചാ​വു​ക​ട​ത്തി​നുപ​യോ​ഗി​ച്ച ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രേ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.