കു​ര​ങ്ങ​ൻ ച​ത്ത നി​ല​യി​ൽ: പരിശോധന നടത്തി
Monday, June 1, 2020 12:20 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മാ​മ​ണ ഉൗ​രി​നോ​ട് ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ കു​ര​ങ്ങ​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. ആ​രോ​ഗ്യ​വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ പി​പി​ഇ കി​റ്റു​ക​ൾ ഇ​ട്ട് റാ​ബീ​സ്, കെഎഫ്ഡി അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജ​ഡം പാ​ല​ക്കാ​ട് വെ​റ്റി​ന​റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്ക് അ​യ​ച്ചു. ഒ​മ്മ​ല ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ജ​യേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.