കാ​ട്ടു​പ​ന്നി ശ​ല്യം; ഞാ​റ്റ​ടി ഒ​രു​ക്കി​യ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Saturday, May 30, 2020 12:18 AM IST
നെന്മാ​റ: ഒ​ന്നാം വി​ള​യി​റ​ക്കാ​ൻ പ്ര​തീ​ക്ഷ​യോ​ടെ ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ഇ​ട​മ​ഴ ല​ഭി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ ചെ​ളി​യി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കി മു​ള​ച്ചു​വ​ന്ന നെ​ൽ​ച്ചെ​ടി​ക​ളാ​ണ് കാ​ട്ടു​പ​ന്നി കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ക്കു​ന്ന​ത്. പ​ന്നി​ശ​ല്യം കൂ​ടി​യ​തോ​ടെ ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ​തി​നു ചു​റ്റും പാ​യ​വ​ല സ്ഥാ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഗു​ണം ല​ഭി​ച്ചി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മൂ​പ്പു​കു​റ​ഞ്ഞ വി​ത്തി​ന​മാ​യ ഉ​മ വി​ത്താ​ണ് ഞാ​റ്റ​ടി​ക്കാ​യി ഒ​രു​ക്കി​യ​ത്.
28 ദി​വ​സം മു​ത​ൽ 35 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​റി​ച്ച് ന​ടീ​ൽ പ​ണി​ക​ൾ ചെ​യ്തു​തീ​ർ​ക്കേ​ണ്ട​താ​ണ്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞു​വ​രു​ന്പോ​ഴേ​യ്ക്കും ത​യാ​റാ​ക്കി​യ ഞാ​റ്റ​ടി പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ വ​കു​പ്പ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ മ​ഴ മാ​റു​ക​യും പോ​ത്തു​ണ്ടി വെ​ള്ളം തു​റ​ന്നു​വി​ടാ​തെ വ​ന്ന​തോ​ടെ ഞാ​റ്റ​ടി ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ മ​റ്റു​വ​ഴി​ക​ൾ തേ​ടി അ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.
സ്വ​ന്ത​മാ​യി ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ വെ​ള്ളം പ​ന്പു​ചെ​യ്ത് ന​ന​യ്ക്കേ​ണ്ട ത​യാ​റെ​ടു​പ്പി​ലാ​ണ്.
മി​ക്ക ക​ർ​ഷ​ക​രു​ടെ​യും 10 മു​ത​ൽ 15 ദി​വ​സം വ​രെ പ്രാ​യ​മാ​യ ഞാ​റ്റ​ടി​യാ​ണ് വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ക്കം നേ​രി​ടു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഞാ​റ്റ​ടി ന​ന​ച്ചു കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.