സു​ര​ക്ഷാ ഉ​പ​ക​ര​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെയ്തു
Saturday, May 30, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ഷ​കാ​ഹാ​ര​വും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പോ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പാ​നി​യ​ങ്ങ​ൾ, ഡ്രൈ ​ഫ്രൂ​ട്ട്സ്, ക​ണ്ണ​ട എ​ന്നി​വ​യാ​ണ് കി​റ്റി​ലു​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വ​ള​രെ മ​ഹ​ത്താ​യ സേ​വ​ന​മാ​ണ് പോ​ലീ​സു​കാ​ർ കാ​ഴ്ച്ച​വ​ച്ച​ത്. ഡ്യൂ​ട്ടി സ​മ​യ​ത്ത് മാ​സ്ക്, ഗ്ലൗ​സ്, ക​ണ്ണ​ട തു​ട​ങ്ങി​യ​വ നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.
സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. ഇ​നി​വ​രു​ന്ന ദി​വ​സ​ങ്ങ​ൾ മു​ഖ്യ​മാ​ണെ​ന്നും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും പോ​ലീ​സു​കാ​ർ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ് ഐ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.
ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സെ​ഡ്രി​ക് മാ​നു​വ​ൽ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ബാ​ലാ​ജി ശ​ര​വ​ണ​ൻ, ഉ​മ, സെ​ൽ​വ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, എ​സ് ഐ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​പു​രം, പീ​ള​മേ​ട്, ആ​ർ​എ​സ്.​പു​രം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.