ദേ​ശീ​യ​പാ​ത നി​ർ​മാ​ണം: ക​രി​ന്പ​യി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷം
Friday, May 29, 2020 12:30 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് പൊ​ടി​ശ​ല്യ​വും വാ​ഹ​നാ​പ​ക​ട​വും പെ​രു​കു​ന്ന​താ​യി പ​രാ​തി. ക​രി​ന്പ ദു​ബാ​യ് കു​ന്നു​മു​ത​ൽ മു​ട്ടി​ക്ക​ല​ക്ക​ണ്ടം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് പൊ​ടി ശ​ല്യം ഏ​റെ​യു​ള്ള​ത്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് താ​ഴ്ത്തി മെ​റ്റ​ലി​ട്ട് പ​ണി ന​ട​ത്തി​യെ​ങ്കി​ലും വ​ള​വു​ക​ൾ നി​വ​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പ​ള്ളി​പ്പ​ടി​ക​വ​ല​യി​ൽ വ​ള​വി​നോ​ടു​ചേ​ർ​ന്ന് ഒ​രു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ നി​ല്ക്കു​ന്ന മ​ണ്‍​കൂ​ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബൈ​ക്ക് മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞെ​ങ്കി​ലും ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ത​ച്ച​ന്പാ​റ സ്വ​ദേ​ശി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ഴു​ക്കു​ചാ​ലു​ക​ൾ നി​ർ​മ്മി​ക്കു​ക​യും മ​ണ്‍​തി​ട്ട​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.