വനവത്ക്കരണം: വൃ​ക്ഷ​തൈ വി​ത​ര​ണം തു​ട​ങ്ങി
Friday, May 29, 2020 12:30 AM IST
നെന്മാറ: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ വി​ത​ര​ണം തു​ട​ങ്ങി. ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു ജി​ല്ല​യി​ലെ വി​വി​ധ ന​ഴ്സ​റി​ക​ളി​ൽ ത​യാ​റാ​ക്കി​യ മൂ​ന്ന​ര​ല​ക്ഷം വൃ​ക്ഷ​തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ്കൂ​ളു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
തൈ​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മു​ഖേ​ന​യും, കു​ടും​ബ​ശ്രീ​ക​ൾ മു​ഖേ​ന​യും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. അ​ഗ​ളി റേ​യ്ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള ക​യ​റാ​ടി, ആ​ല​ഞ്ചേ​രി, വെ​ങ്ങ​ന്നി​യൂ​ർ, കു​റ്റി​ക്ക​ൾ​ച​ള്ള, തു​ട​ങ്ങി ന​ഴ്സ​റി​ക​ളി​ലാ​യി വേ​ങ്ങ, താ​ന്നി, മാ​ത​ളം, നെ​ല്ലി, ഉ​ങ്ങ്, പേ​ര, മു​ള, ക​രി​ഞ്ഞാ​ലി, പു​ളി, ക​ണി​ക്കൊ​ന്ന, മ​ഹാ​ഗ​ണി, പൂ​വ​ര​ശ്, ല​ക്ഷ്മി ത​രു തു​ട​ങ്ങി​യ 20 ഇ​ന​ങ്ങ​ളി​ലു​ള്ള തൈ​ക​ളാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്.
ക​യ​റാ​ടി ന​ഴ്സ​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ തൈ​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പി.​എം.​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി​നോ​ദ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ എ​ൻ.​വൈ.​വ​ർ​ഗീ​സ്, ന​ഴ്സ​റി ക​രാ​റു​കാ​ര​നാ​യ വി.​ഐ.​അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.