അ​ന്പ​ല​പ്പാ​റ തെ​യ്യം​കു​ണ്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി
Tuesday, May 26, 2020 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ അ​ന്പ​ല​പ്പാ​റ തെ​യ്യം​കു​ണ്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ ജ​ന​വാ​സ മേ​ഖ​ല​യാ​യ തെ​യ്യം​കു​ണ്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്.
നേ​രം വെ​ളു​ത്തി​ട്ടും കാ​ട്ടാ​ന വ​ന​ത്തി​ലേ​ക്ക് ക​യ​റി​പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ജ​ന​ങ്ങ​ൾ ബ​ഹ​ള​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും വെ​ള്ളി​യാ​റി​ലും, ക​ര​യി​ലും ആ​ന നി​ല​യു​റ​പ്പി​ച്ചു.

ബ​ഹ​ളം​മു​ണ്ടാ​കു​ന്ന​വ​രെ വി​ര​ട്ടി​യോ​ടി​ക്കാ​നും ആ​ന ശ്ര​മി​ച്ചു. 7 വ​യ​സു​ള​ള പി​ടി​യാ​ന​യാ​യ ഇ​തി​ന്‍റെ വാ​യി​ൽ മു​റി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​താ​വാം വ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ ആ​ന കൂ​ട്ടാ​ക്കാ​ത്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സി​നി സെ​ബാ​സ്റ്റ്യ​ൻ​ന്‍റെ 100 ഓ​ളം​വാ​ഴ​ക​ളും ആ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും,കൃ​ഷി​യി​റ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യോ​ള​മാ​യി പ്ര​ദേ​ശ​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ​യും കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു ആ​ന ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട്, തി​രു​വി​ഴാം​കു​ന്ന്, സൈ​ല​ന്‍റ് വാ​ലി റേ​ഞ്ച് ക​ളി​ൽ നി​ന്നാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ നി​രീ​ക്ഷി​ച്ച​തി​ൽ വാ​യി​ൽ മു​റി​വ് ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​വ​രു​ടെ നി​രീ​ക്ഷ​ണ​തി​ലാ​വുീ ആ​ന​യെ​ന്ന് വ​നം​വ​കു​പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.