ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും സ്മ​ര​ണ​യ്ക്കാ​യി ഓ​മ്നി വാ​ൻ ന​ല്കി
Tuesday, May 26, 2020 12:20 AM IST
വ​ണ്ടി​ത്താ​വ​ളം: ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും സ്മ​ര​ണ​യ്ക്കാ​യി പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​നി​ത ഡോ. ​ഓ​മ്നി​വാ​ൻ സം​ഭാ​വ​ന ന​ല്കി.
അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡോ. ​ല​ളി​ത​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ല്കാ​ൻ രേ​ഖ​ക​ൾ സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു ന​ല്കി​യ​ത്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​മാ​രി​മു​ത്തു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഭ​ർ​ത്താ​വ് പ്ര​ഫ.​പി.​കെ.​സ​നാ​ർ​ഥ​ന​ൻ, സ​ഹോ​ദ​ര​ൻ സു​കു​മാ​ർ പ​ത്മ​ൻ എ​ന്നി​വ​രു​ടെ സ്മ​ര​ണയ്ക്കാ​ണ് ഡോ. ​ല​ളി​ത ഓ​മ്നി​വാ​ൻ ന​ല്കി​യ​ത്.