ലോ​റി മ​റി​ഞ്ഞ് ക​ല്ലു​ക​ൾ​ക്കു​ള്ളി​ൽ കു​രു​ങ്ങി ഡ്രൈ​വ​ർ മ​രി​ച്ചു
Monday, May 25, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ട്ട​യം പാ​ട​ത്തി​ന​ടു​ത്ത് ക​ണ്ണം​കു​ള​ന്പി​ൽ ക​രി​ങ്ക​ല്ല് ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. പ്ലാ​ച്ചി​ക്കു​ള​ന്പ് വേ​ങ്ങ​ശേ​രി​യി​ൽ കാ​രി​മ​നാ​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ ബെ​ന്നി(53)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വീ​തി കു​റ​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് റോ​ഡ​രി​കി​ൽ ക​ല്ല് ഇ​റ​ക്കാ​നാ​യി ടി​പ്പ​ർ പി​റ​കി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ വ​ല​തു​ഭാ​ഗ​ത്തെ താ​ഴ്ച​യു​ള്ള ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ കാ​ബി​ന്‍റെ വാ​തി​ൽ തു​റ​ന്ന് താ​ഴെ വീ​ണ ബെ​ന്നി​യു​ടെ ദേ​ഹ​ത്തേ​ക്ക് വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ വീ​ണു. ക​ല്ലു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി ഞെ​രു​ങ്ങി​യ ബെ​ന്നി​യെ ക​ല്ലു​ക​ൾ മാ​റ്റി ഉ​ട​ൻ വ​ട​ക്ക​ഞ്ചേ​രി​യി​ലെ നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി പി​ന്നീ​ട് ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ആ​രോ​ഗ്യ​പു​രം പ​ള്ളി കൈ​ക്കാ​ര​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി. മ​ക്ക​ൾ: എ​ബി​ൻ, പി​ങ്കി, സോ​ന.