പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, May 23, 2020 11:52 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​യി​രു​ന്ന ലോ​ട്ട​റി മേ​ഖ​ല​യെ വ​ൻ​കി​ട ലോ​ബി​ക​ൾ​ക്ക് ലാ​ഭം കൊ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​റെ​ഴു​തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി പ്രീ​ത്. കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കാ​ര​പൊ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​പാ​നി​ക​ളെ​യും പാ​വ​പ്പെ​ട്ട ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ശ്ര​യി​ച്ചു ന​ട​ക്കു​ന്ന പി​ഴി​യ​ൽ ഭ​ര​ണ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കേ​ര​ള ട്രെ​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല 20 രൂ​പ​യാ​ക്കു​ക, പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ന​ല്കി​യ ആ​യി​രം രൂ​പ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, കു​ടി​ശി​ക നോ​ക്കാ​തെ എ​ല്ലാ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്കും 5000 രൂ​പ ധ​ന​സ​ഹാ​യം ന​ല്കു​ക, ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ച 40 രൂ​പ ടി​ക്ക​റ്റു​ക​ൾ റ​ദ്ദ് ചെ​യ്ത് പ​ക​രം 20 രൂ​പ ടി​ക്ക​റ്റു​ക​ൾ ന​ല്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണാ​സ​മ​രം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ബി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.