വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലു​മാ​യി 484 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, May 23, 2020 11:46 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വീ​ടു​ക​ളി​ലും സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 484 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 255 പേ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റൈനി​ലു​ള്ള​ത്.

ചി​റ്റൂ​ർ ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 21 പേ​രും എ​ല​പ്പു​ള്ളി അ​ഹ​ല്യ ഹെ​റി​റ്റേി​ൽ 19 പേ​രും ചെ​ർ​പ്പു​ള​ശേ​രി ശ​ങ്ക​ർ ഹോ​സ്പി​റ്റ​ലി​ൽ 19 പേ​രും പാ​ല​ക്കാ​ട് ഹോ​ട്ട​ൽ ഇ​ന്ദ്ര​പ്ര​സ്ഥ​യി​ൽ 20 പേ​രും പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലു​ള്ള 24 പേ​രും പ​ട്ടാ​ന്പി സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഹോ​സ്റ്റ​ലി​ലു​ള്ള 23 പേ​രും ചാ​ലി​ശേ​രി റോ​യ​ൽ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ 36 പേ​രും കു​ള​പ്പു​ള്ളി അ​ൽ അ​മീ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ് ഹോ​സ്റ്റ​ലി​ലെ 30 പേ​രും അ​ക​ത്തേ​ത്ത​റ എ​ൻ​എ​സ് എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ 30 പേ​രും പാ​ല​ക്കാ​ട് ഐ​ടി​എ​ൽ റെ​സി​ഡ​ൻ​സി​ലെ 19 പേ​രും സാ​യൂ​ജ്യം റ​സി​ഡ​ൻ​സി​യി​ൽ

അ​ഞ്ചു​പേ​രും വി​ക്ടോ​റി​യ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ചു​പേ​രും ആ​ല​ത്തൂ​ർ ക്ര​സ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ നാ​ലു​പേ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.ഇ​തി​നു പു​റ​മേ ജി​ല്ല​യി​ൽ 229 പ്ര​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.