പ്ര​വ​ർ​ത്ത​ന അനു​മ​തി വേ​ണം
Thursday, April 9, 2020 10:18 PM IST
ചി​റ്റൂ​ർ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ബ​ന്ധ​ന​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ളും പോ​ലീ​സ് ആ​ക്ടി​നും വി​ധേ​യ​മാ​യി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ആ​റു മ​ണി​ക്കൂ​റി​ൽ കു​റ​യാ​ത്ത സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ന​നു​മ​തി വേ​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യം. മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ , ഇ​ല​ക്ട്രി​ക്ക​ൽ,വ​ർ​ക്ക്ഷോ​പ്പ്,വെ​യ​ർ പാ​ർ​ട്ട്സ്,പ​ഞ്ച​ർ ക​ട​ക​ളും പൊ​തു​ജ​ന​ത്തി​ന് അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​ൽ​പ്പെ​ടു​ന്ന​ത്.
ഇ​പ്പോ​ൾ വ​ർ​ക്ക് ഷോ​പ്പ്, സ്റ്റെ​യ​ർ പാ​ർ​ട്ട്സ് സ്ഥാ​പ​ന​ങ്ങ​ൾ ആ​ഴ്ച്ച​യി​ൽ ര​ണ്ടും മൊ​ബൈ​ൽ ഷാ​പ്പു​ക​ൾ​ക്ക് ഒ​രു ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. സ​ഞ്ചാ​രം ഒ​ഴി​വാ​ക്കി​യ​തോ​ടെ അ​ടു​ത്ത ബ​ന്ധു​ക്കളെ​പ്പോ​ലും ജി​ല്ല​ക്ക​ക​ത്തും അ​യ​ൽ ജില്ലക​ളി​ലും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കാ​ര​ണം നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​താ​യി​രി​ക്കു​ക​യാ​ണ്.
ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മൊ​ബൈ​ൽ​ഷോ​പ്പ് പ്ര​വ​ർ​ത്ത​നം തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. വ​ർ​ക്ക് ഷാ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​വും നീ​ട്ട​ണ​മെ​ന്ന​ത് അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്. യ​ന്ത്ര​ത​ക​രാ​റും പ​ഞ്ച​റാ​യ വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്തേ​ണ്ട​താ​യി വ​രു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​മു​ണ്ട്.​
റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​പ​രി​ധി​യും മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​തു പോ​ലെ പു​നക്ര​മീക​ര​ണം ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.​ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ കൊ​ടും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ൽ പൊ​തു​ജ​നം ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സ​മ​യ​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.