വിദ്യാർഥികൾക്കു ഓ​ണ്‍​ലൈ​ൻ ക​രി​യ​ർ ഹെ​ൽ​പ് ഡെ​സ്ക്കും കൗ​ണ്‍​സി​ലി​ംഗും
Friday, April 3, 2020 10:22 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​താ ക​രി​യ​ർ ഒ​ാറി​യ​ന്‍റേഷ​ൻ സെ​ന്‍റ​ർ ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഫ്രീ ​ഓ​ണ്‍​ലൈ​ൻ ക​രി​യ​ർ കൗ​ണ്‍​സി​ലി​ങ്ങും വി​വി​ധ കോ​ഴ്സു​ക​ൾ, മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്ന ക​രി​യ​ർ ഹെ​ൽ​പ് ഡെ​സ്ക്കും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കി​ട്ട് 3.30 വ​രെ​യാ​യി​രി​ക്കും ക​രി​യ​ർ ഹെ​ൽ​പ് ഡെ​സ്ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം. ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ വി​വി​ധ കോ​ഴ്സു​ക​ൾ​ക്കു​ള്ള എ​ട്ര​ൻ​സ്, വി​വി​ധ​ത​രം സ്കോ​ള​ർ​ഷി​പ്പു​ക​ൾ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി വീ​ട്ടി​ലി​രു​ന്നു ത​ന്നെ വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നും മി​ക​ച്ച ക​രി​യ​ർ തി​ര​ഞ്ഞെ​ടു​ക്കു​വാ​നും രൂ​പ​താ ക​രി​യ​ർ ഓ​റി​യ​ന്േ‍​റ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രി​യ​ർ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി സാ​ധി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ.​സ​ജി വ​ട്ടു​കു​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​വാ​ൻ ലൈ​ഫ് എ​ന്ന പേ​രി​ൽ ഒ​രു ഫെ​യ്സ് ബു​ക്ക് പേ​ജും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ഫോ​ണ്‍: 9744557793, 7558967492