അ​ല​ന​ല്ലൂ​രി​ൽ ആം​ബു​ല​ൻസ് സേവനം ഇനി 24 മണിക്കൂറും
Friday, April 3, 2020 10:22 PM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ല​ന​ല്ലൂ​രി​ൽ ഇ​നി ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി​യെ​ത്തും.
മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ളാ​ണ് ഇ​തി​നാ​യി സ​ർ​വീ​സി​നു​ള്ള​ത്. അ​ല​ന​ല്ലൂ​ർ സി​എ​ച്ച്സി​ക്ക് കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന 108 ആം​ബു​ല​ൻ​സ് കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ​ർ​വീ സു​ക​ളു​ടെ ആ​വ​ശ്യാ​ർ​ത്ഥം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ആം​ബു​ല​ൻ​സു​ക​ളു​ടെ സ​ർ​വീ​സ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. എ​ട​ത്ത​നാ​ട്ടു​ക​ര പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് ആം​ബു​ല​ൻ​സ് സ​ർ​വ്വീ​സ്, എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ജീ​വ​യു​ടെ ജീ​വ ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, ക​നി​വ് ക​ർ​ക്കി​ടാം​കു​ന്ന് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ ആം​ബു​ല​ൻ​സ് എ​ന്നി​വ​യു​ടെ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​
ഇ​വ​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ​മാ​യി​രി​ക്കും. 9061303111, 8157965988, 7560882 420 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​കും.