സൗ​ജ​ന്യ പ​ച്ച​ക്ക​റി കി​റ്റു​ക​ളൊ​രു​ക്കി ക​ർ​ഷ​ക​രും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും
Friday, April 3, 2020 10:22 PM IST
അ​ഗ​ളി: ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് തീ​ൻ​മേ​ശ​യി​ലെ ആ​വ​ശ്യ​വ​സ്തു​വാ​യ പ​ച്ച​ക്ക​റി കൂ​ട്ടു​ക​ൾ നി​റ​ച്ച കി​റ്റു​ക​ൾ ഒ​രു​ക്കി അ​ഗ​ളി കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും സ​ഹാ​യ​മ​ന​സ്ക്ക​രാ​യ ക​ർ​ഷ​ക​രും.
അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യും നി​ര​ക്കി​ൽ ഇ​ള​വ് വ​രു​ത്തി​യും കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ച് എ​ത്തി​ക്കു​ന്ന യ​ജ്ഞ​ത്തി​ന് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ക്കം കു​റി​ച്ചി​രു​ന്നു.
ഇ​തി​ന് പു​റ​മെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ധോ​ണി ഗു​ണ്ട് ഉൗ​രി​ലെ 55 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ ഇ​വ​ർ ഒ​രു​ക്കി​യ​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് നി​ര​ക്കി​ൽ ഇ​ള​വ് വ​രു​ത്തി കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് നേ​തൃ​ത്വം ന​ൽ​കി​യ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ജ​യ​കു​മാ​ർ, നൗ​ഷാ​ദ് ചേ​ന്നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​ച്ച​ക്ക​റി കി​റ്റു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​രാ​ധ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.