അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത് 2000 ഭ​ക്ഷ്യ​കി​റ്റു​ക​ൾ
Wednesday, April 1, 2020 11:54 PM IST
പാലക്കാട്: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 വ​യ​സ്‌​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ്യ​കി​റ്റു​ക​ളി​ൽ 2000 കി​റ്റു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​താ​യും ബാ​ക്കി​യു​ള്ള 2000 കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ന്ന​താ​യും ഐ.​ടി.​ഡി.​പി.​പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വാ​ണി​ദാ​സ് അ​റി​യി​ച്ചു. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 1000 ,ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 1000 എ​ന്നി​ങ്ങ​നെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ന​ട​ന്നു​വ​രു​ന്ന​താ​യും വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ഗ​ല​സി, മേ​ലെ​തൊ​ഡു​ക്കി , താ​ഴെ തൊ​ഡു​ക്കി, ആ​ന​വാ​യ്, ഉ​ൾ​പ്പ​ടെ​യു​ള്ള ഉൗ​രു​ക​ളി​ൽ നി​ല​വി​ൽ ഭ​ക്ഷി​പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നും, ഐ.​ടി.​ഡി.​പി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉൗ​രു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​ൾ​പ്പെ​ടു​ത്തി 11000 ഭ​ക്ഷ്യ​കി​റ്റു​ക​ൾ മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യും. പ​ട്ടി​മാ​ളം ഉൗ​രി​ൽ 3 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി കു​റ​വു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം എ​സ്.​ടി.​പ്ര​മോ​ട്ട​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ക്ഷി​ക്കു​ക​യും
കൂ​ടു​ത​ൽ അം​ഗ​സം​ഖ്യ​യു​ള്ള കു​ടും​ബ​മാ​യ​തി​നാ​ൽ 4 വീ​ടു​ക​ളി​ൽ അ​രി കു​റ​വു​ണ്ടെ​ന്ന് മ​ന​സിലാ​യ​തി​നെ തു​ട​ർ​ന്ന് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മു​ഖേ​ന അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​താ​യും ഐ.​ടി.​ഡി.​പി. ഓ​ഫീ​സ​ർ അ​റി​യി​ച്ചു.