ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Wednesday, April 1, 2020 11:54 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ​ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-2021 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. 8കോ​ടി 80,12,150 രൂ​പ​യു​ടെ 235 പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഉ​ല്പാ​ദ​ന​മേ​ഖ​ല​യി​ൽ 82,76,800 രൂ​പ​യു​ടെ​യും സേ​വ​ന മേ​ഖ​ല​യി​ലെ​യും 4,89,62000 രൂ​പ​യു​ടെ​യും റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 3,8,00000 രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത 12 ഇ​ന പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വി​ശ​പ്പു​ര​ഹി​ത കേ​ര​ളം ഭ​ക്ഷ​ണം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും 25 രൂ​പ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​നു​മാ​യു​ള്ള സു​ഭി​ക്ഷ​ സ​വി​ധം ​പ​രി​പാ​ടി​ക​ൾ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ​യും വ​ഴി​യാ​ത്രി​ക​രാ​യ വ​നി​ത​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നാ​യി ടേ​ക്ക് എ ​ബ്രേ​ക്ക് ​പ​ദ്ധ​തി​ക്കാ​യി 2,72000 രൂ​പ​യും, വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി മൂ​ന്നു വ​യോ ക്ല​ബു​ക​ൾ ആ​രം​ഭി​ക്കാ​ൻ 2,16000 രൂ​പ​യു​ടെ​യും, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ന​ത്തി​ന് 2,10,000 രൂ​പ​യും, പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ​ത്തി​ന് 700000 രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​ര​മാ​യി.

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: അ​ന്വേ​ഷ​ണം​

കോ​ട്ടോ​പ്പാ​ടം:​ കൊ​ന്പം വെ​റ്റി​ല​ക്കു​ർ​ശി ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ന​ക​ത്ത് മേ​ശ​യി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ഷേ​ത്രം അ​ധി​കാ​രി​ക​ളു​ടെ പ​രാ​തി​യി​ൽ നാ​ട്ടു​ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോലീ​സ് ക്ഷേ​ത്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.