ര​ക്ത​ദാ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, April 1, 2020 11:52 PM IST
പാലക്കാട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള അ​സോ​സി​യേഷ​ൻ ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് പാ​ല​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക്, വി​ശ്വാ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ’വ​ണ്‍ ഡേ ​വ​ണ്‍ ഓ​ണ​ർ’ (ഒ​രു​ദി​നം ഒ​രു ദാ​താ​വ്) ര​ക്ത​ദാ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി കെ.​എ.​പി.​എ​സ് ജി​ല്ലാ പ്ര​സി​ഡ​ണ്ട് കെ.​സ​തീ​ഷ് ര​ക്ത ദാ​നം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ളു​ടെ സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് ഒ​രു​ദി​നം ഒ​രു ദാ​താ​വ് എ​ന്ന ആ​ശ​യം ആ​വി​ഷ്ക​രി​ച്ച​ത്. പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ്, ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി അ​ന്പ​തി​ല​ധി​കം വ​ള​ണ്ടി​യ​ർ​മാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.
വി​ശ്വാ​സ് സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. പി ​പ്രേം​നാ​ഥ്, ക്യാ​പ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം ദൃ​ശ്യ, ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​രാ​ധി​ക സു​കേ​തു, പ്ര​കാ​ശ് പോ​ൾ, കെ. ​സം​ഗീ​ത, കെ.​എം സു​മേ​ഷ്, എ. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.