ലോ​ക്ക് ഡൗ​ണ്‍: ഇ​ന്നലെ 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, April 1, 2020 11:52 PM IST
പാ​ല​ക്കാ​ട്:​ കോ​വി​ഡ് 19 രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി.​സു​ന്ദ​ര​ൻ അ​റി​യി​ച്ചു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 39 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 58 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 31 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

നാ​ലു മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് സീ​ൽ വെ​ച്ചു

കോ​യ​ന്പ​ത്തൂ​ർ: സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച നാ​ലു മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സീ​ൽ വെ​ച്ചു.​രാ​മ​ർ കോ​വി​ൽ മാ​ർ​ക്ക​റ്റ്, ത്യാ​ഗി കു​മ​ര​ൻ വീ​ഥി മാ​ർ​ക്ക​റ്റ്, ഉ​ക്ക​ടം മീ​ൻ മാ​ർ​ക്ക​റ്റ്, ഉ​ക്ക​ടം ലോ​റി​പ്പേ​ട്ട​യി​ലെ മൊ​ത്ത മീ​ൻ മാ​ർ​ക്ക​റ്റ് എ​ന്നീ മാ​ർ​ക്ക​റ്റു​ക​ൾ​ക്കാ​ണ് സീ​ൽ വെ​ച്ച​ത്.​
സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​ർ മ​തി​യാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടി നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ലു മാ​ർ​ക്ക​റ്റു​ക​ൾ​ക്കും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സീ​ൽ വെ​ച്ച​ത്.​സാ​യ് ബാ​ബ കോ​ള​നി ബ​സ്‌​സ്റ്റാ​ൻ​ഡി​ലും, രാ​മ​ലിം​ഗം കോ​ള​നി സ്കൂ​ൾ മൈ​താ​ന​ത്തി​ലും പു​തു​താ​യി മാ​ർ​ക്ക​റ്റ് ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ സംവിധാ​ന​മൊ​രു​ക്കി.