കോ​വി​ഡ് 19: ജി​ല്ല​യി​ൽ 20038 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, April 1, 2020 11:52 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.
നി​ല​വി​ൽ 19986 പേ​ർ വീ​ടു​ക​ളി​ലും 2 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 47 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 3 പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി മൊ​ത്തം 20038 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കി വ​രു​ന്നു​ണ്ട്.​ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റാ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.
പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച 445 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 364 എ​ണ്ണം നെ​ഗ​റ്റീ​വും 5 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.​ഇ​തു​വ​രെ 25329 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​വ​രി​ൽ 5201 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
2187 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.