ക​ർ​മ​നി​ര​ത​രാ​യി സി​വി​ൽ ഡി​ഫ​ൻ​സ് വോള​ന്‍റി​യ​ർ​മാ​ർ
Tuesday, March 31, 2020 11:32 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ്19 ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​താ​യ​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പാ​ല​ക്കാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സി​വി​ൽ ഡി​ഫെ​ൻ​സ് വോ​ള​ന്‍റീ​യ​ർ​മാ​ർ. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ധി​കാ​ര പ​രി​ധി​യു​ള്ള പാ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സ് ഡി​വി​ഷ​നു കീ​ഴി​ൽ 50 ൽ ​കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യും 13 ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഉ​ള്ള​ത്. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി കോ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തു നി​ന്നും 25 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഹൃ​ദ്രോ​ഗി​യും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും. മ​രു​ന്ന്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ന്ന​തു മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റു​ന്ന​തി​നും വൊ​ള​ന്‍റി​യ​ർ​മാ​ർ അ​ശ്രാ​ന്ത​പ​രി​ശ്ര​മം ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍​ഭാ​സ്ക്ക​ർ പ​റ​ഞ്ഞു.