നെ​ല്ലി​യാ​ന്പ​തിയി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷി​ത​ർ
Tuesday, March 31, 2020 11:32 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നൂ​റ​ടി പോ​ള​ച്ചി​റ​യ്ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ സെ​ന്‍റ​റി​ൽ​നി​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ട്.
മേ​ഖ​ല​യി​ലാ​കെ 47 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ പ​ഠ​നാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്.
അ​തേ​സ​മ​യം, എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലു​ള്ള സീ​താ​ർ​കു​ണ്ട് മേ​ഖ​ല​യി​ൽ എ​സ്റ്റേ​റ്റ് സ്റ്റോ​റി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.
കാ​പ്പി സീ​സ​ണാ​യ​തി​നാ​ൽ ജോ​ലി തേ​ടി​യെ​ത്തി തി​രി​കെ പോ​കാ​ൻ ക​ഴി​യാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം അ​താ​ത് മാ​നേ​ജ്മെ​ന്‍റ് ത​ന്നെ​യാ​ണ് നി​ല​വി​ൽ വ​ഹി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള റേ​ഷ​ൻ സൗ​ക​ര്യ​വും ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ണ്. നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ധ​ന​സ​ഹാ​യം ഉ​ട​നെ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന് നെ·ാ​റ പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മേ​ഖ​ല​യി​ലെ വ​ൻ​കി​ട, ചെ​റു​കി​ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് പ​ണം ന​ൽ​കു​ക. ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ 2018 വ​രെ അം​ശാ​ദാ​യം അ​ട​ച്ച​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.