ട​യ​ർ പ​ഞ്ച​ർ ഒ​ട്ട​ിയ്ക്കൽ അവശ്യ സർവീസാണോ..‍‍ ‍?
Tuesday, March 31, 2020 10:21 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടിയ്ക്കുന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ശ്യ സ​ർ​വ്വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യം.

താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട​യ​ർ പ​ഞ്ച​ർ മ​റ്റും അ​നു​ബ​ന്ധ ത​ക​രാ​റു​ക​ളു​മാ​യി ച​ര​ക്കു​ക​ട​ത്തു​കാ​രും യാ​ത്രാ വാ​ഹ​ന​ങ്ങ​ളും വ​ഴി​യി​ല​ക​പ്പെ​ട്ട് കി​ട​പ്പു​ണ്ട്.

കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പ​ഞ്ച​റാ​യാ​ലും ശ​രി​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മ​റ്റും മെ​ഡി​ക്ക​ൽ ഷാ​പ്പു​ക​ളി​ലേ​ക്ക് വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കാ​റ്റു നി​റ​യ്ക്കാ​ൻ ക​ഴി​യാ​തെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

കഴിഞ്ഞ ദിവസം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി താ​ലൂ​ക്കി​ലേ​ക്ക് വ​ന്ന ടെ​ന്പോ​യി​ൽ ഒ​രു ച​ക്രം പ​ഞ്ച​റാ​യി തെ​രു​വി​ൽ അ​ക​പ്പെ​ട്ടു. ഡ്രൈ​വ​ർ ത​നി​ച്ചാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ൽ മാ​റ്റു​ന്ന​തി​ന് സ​ഹാ​യ​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചെ​ങ്കി​ലും ആ​രും . എ​ത്തി​യി​ല്ല.

അ​തു വ​ഴി വ​ന്ന പോ​ലീ​സി​ന്‍റ സ​ഹാ​യ​ത്തി​ൽ പ​ക​രം ച​ക്രം മാ​റ്റി ഘ​ടി​പ്പി​ച്ചെ​ങ്കി​ലും സ്റ്റെ​പ്നി ദു​ർ​ബ​ല​മെ​ന്ന​തി​നാ​ൽ അ​ധി​ക ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡ്രൈ​വ​ർ സ​ഹാ​യ​ത്തി​നെ​ത്തി​യ പോ​ലീ​സി​നു അ​റി​യി​ച്ചു.

പി​ന്നീ​ട് നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ഞ്ച​ർ ക​ട​ക്ക് മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​ട​ഞ്ഞു കി​ട​ന്ന​തി​നാ​ൽ പ​ഞ്ച​റാ​യ ട​യ​ർ ഒ​ട്ടു വാ​ൻ ക​ഴി​ഞ്ഞി​ല്ല .അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും ആ​ശ​ങ്ക​യി​ലാ​ണ്.