ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, March 31, 2020 10:14 PM IST
നെന്മാ​റ: വ​ല്ല​ങ്ങി​യി​ലെ അ​രി മൊ​ത്ത​വ്യാ​പാ​രി​ക്ക് അ​രി​യു​മാ​യി വ​ന്ന പി​ക്ക് അ​പ്പ് വാ​ൻ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ. വ​ട​വ​ന്നൂ​ർ കു​ള​ത്തു​മേ​ട് കൗ​ണ്ട​ത്ത​റ ഹ​സ്സ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് കാ​സീ​മാ​ണ്(55) ഡ്രൈ​വ​ർ സീ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച കാ​ല​ത്ത് എ​ട്ട​ര​യ്ക്ക് നെന്മാ​റ അ​യി​നം​പാ​ട​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. വ​ട​വ​ന്നൂ​രി​ലെ സ്വ​കാ​ര്യ മി​ല്ലി​ൽ നി​ന്നാ​ണ് അ​യി​നം​പാ​ട​ത്തു​ള്ള സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​രി​യു​മാ​യി വ​ന്ന​ത്. കാ​ല​ത്ത് നേ​ര​ത്തെ​യാ​യ​തി​നാ​ൽ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ത്താ​ൻ വൈ​കു​മെ​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്ത ചാ​യ​ക്ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ച് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ സീ​റ്റി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അ​രി​ചാ​ക്ക് ഇ​റ​ക്കു​ന്ന​തി​നാ​യി ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ സീ​റ്റി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യാ​യാ​ണ് മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്. മ​രി​ച്ച കാ​സീമിനു മു​ന്പ് ര​ണ്ടു ത​വ​ണ ഹൃ​ദാ​യ​ഘാ​ത​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് ആ​ല​ത്തൂ​ർ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​നാ​ശി​നി തെ​ളി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: നി​ഷാ​ദ്, നി​സാ​ർ. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.