മാ​ലി​ന്യ​സം​സ്ക​ര​ണ മെ​ഷീ​ൻ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
Monday, March 30, 2020 11:25 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു വാ​ങ്ങി​യ മാ​ലി​ന്യ​സം​സ്ക​ര​ണ മെ​ഷീ​ൻ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു. ന​ഗ​ര​സ​ഭ​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണം വെ​ല്ലു​വി​ളി​യാ​കു​ന്പോ​ഴും ഇ​തി​നാ​യി വാ​ങ്ങി​യ മാ​ലി​ന്യ സം​സ്ക​ര​ണ മെ​ഷീ​നാണ് ന​ഗ​ര​സ​ഭ സ്റ്റോ​റി​ൽ തു​രു​ന്പെ​ടു​ക്കു​ന്നു.
15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വ​ഴി​ച്ച് വാ​ങ്ങി​യ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​ത്തി​നു​ള്ള മെ​ഷീ​നാ​ണ് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത് ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​സം​സ്ക​ര​ണം മെ​ഷീ​ൻ വാ​ങ്ങു​ന്ന​ത്.
മെ​ഷീ​ൻ സ്ഥാ​പി​ക്കു​ക പോ​ലും ചെ​യ്യാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 2017- 18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 എ​ച്ച് പി ​ശേ​ഷി​യു​ള്ള ഒ​രു പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റ് വാ​ങ്ങു​ന്ന​തി​ന് 16.50 ല​ക്ഷം രൂ​പ് നീ​ക്കി​വ​ച്ചി​രു​ന്നു.
ഇ​ത് പ്ര​കാ​രം ക്ലീ​ൻ കേ​ര​ള എ​ന്ന സ്ഥാ​പ​ന​വു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കു​ക​യും മെ​ഷീ​ൻ ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.
എ​ന്നാ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​രം മെ​ഷി​ന​റി സ്ഥാ​പി​ക്കാ​ൻ ആ​യി​രം സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി ഉ​ള്ള​തും 3 ഫേ​സ് വൈ​ദ്യു​തി, ജ​ല​ല​ഭ്യ​ത എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര​സ​ഭ ഒ​രു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തൊ​ന്നും ചെ​യ്യാ​തെ​യാ​ണ് ന​ഗ​ര​സ​ഭ മെ​ഷി​ന​റി വാ​ങ്ങി​യ​ത്. ഇ​തു മൂ​ലം ഇ​ന്നും ഈ ​മെ​ഷി​ന​റി ന​ഗ​ര​സ​ഭ സ്റ്റോ​റി​ൽ തു​രു​ന്പെ​ടു​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.
സ്ഥാ​പ​ന​വു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം ഇ​ൻ​വോ​യ്സ് തീ​യ്യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്ത വാ​റ​ന്‍റി​യും സൗ​ജ​ന്യ മെ​യി​ൻ​റ​ന​ൻ​സും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മെ​ഷി​ന​റി സ്ഥാ​പി​ക്കാ​ൻ പോ​ലും ന​ഗ​ര​സ​ഭ​ക്ക് സാ​ധി​ക്കാ​ത്ത​ത് മൂ​ലം ഈ ​പ്ര​യോ​ജ​ന​വും ന​ഗ​ര​സ​ഭ​ക്ക് ഇ​നി കി​ട്ടി​ല്ല.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ​യും യാ​തൊ​രു മു​ൻ​ധാ​ര​ണ ഇ​ല്ലാ​തെ​യും മെ​ഷി​ന​റി വാ​ങ്ങി നി​ഷ്ക്രി​യ​മാ​യി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ​യ​ടി​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ പ​തി​ന​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ്.
മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ’കു​ട്ടി​സ​ഞ്ചി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റി​നാ​യി ന​ട​പ്പു വ​ർ​ഷ​ത്തി​ൽ ഫ​ണ്ട് ന​ൽ​കാ​മെ​ന്ന് അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണ്.