ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ര​ണ്ടു സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ
Monday, March 30, 2020 11:23 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഗോ​പി​ദാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സം​ഗ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​റ്റൊ​രു സ​മൂ​ഹ അ​ടു​ക്ക​ള കൂ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പ​ട്ടി​ണി ഒ​ഴി​വാ​ക്കാ​ൻ ആ​രം​ഭി​ച്ച അ​ടു​ക്ക​ള വ​ഴി ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ചോ​റും സാ​ന്പാ​റും തോ​ര​നും ഉ​ൾ​പ്പെ​ട്ട​താ​ണ് ഉ​ച്ച​യൂ​ണ്‍. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.
ലോ​ക് ഡൗ​ണിൽ ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​യ വ​ർ​ക്കും. സ​ന്പ​ർ​ക്ക വി​ല​ക്ക് നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​ർ​ക്കും ഇ​വി​ടെ​നി​ന്ന് മൂ​ന്നു​നേ​ര​വും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ല​ഭി​ക്കും. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പാ​ച​കം ചെ​യ്യു​ന്ന​ത്.