അ​വ​ശ്യ​മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Monday, March 30, 2020 11:23 PM IST
അ​ല​ന​ല്ലൂ​ർ: കൊ​വി​ഡ് 19 രോ​ഗ​ബാ​ധ​യ്ക്കെ​തി​രെ മു​ൻ ക​രു​ത​ലാ​യി സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു.
ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ര​ക്ത സ​മ്മ​ർ​ദ്ദം എ​ന്നി​വ കൊ​ണ്ടു ബു​ദ്ധി​മു​ട്ടു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​രോ​രു​ത്ത​രും ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ വി​വ​രം മ​ന​സ്‌​സി​ലാ​ക്കി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ച് രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അധികൃതർ അറിയിച്ചു.