മദ്യനിരോധനത്തിന്‍റെ മറവിൽ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ വ്യാ​ജ​വാ​റ്റ് വ്യാ​പ​കം
Monday, March 30, 2020 11:23 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ​ഷാ​പ്പു​ക​ളും അ​ട​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​വു​ന്നു. താ​ലൂ​ക്കി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ചാ​രാ​യ വാ​റ്റ് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പൂ​ർ​ണ്ണ മ​ദ്യ​നി​രോ​ധ​ന മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലും വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
വ്യാ​ജ വാ​റ്റ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സും എ​ക്സൈ​സും വേ​ണ്ട രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗ്രാ​മീ​ണ​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ത്യ​വും മ​ദ്യ​ഉ​പ​ഭോ​ഗം വേ​ണ​മെ​ന്ന ആ​ളു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വ്യാ​ജ​വാ​റ്റു​കാ​രെ ആ​ശ്ര​യി​ക്കു​ന്ന​ത്.
വ്യാ​ജ​വാ​റ്റ് മൂ​ലം ചാ​രാ​യം നി​ർ​മ്മി​ച്ച് വ​ലി​യ​തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. ലോ​ക്ക് ഡൗ​ണി​ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​റു​ക​ളും ബീ​വ​റേ​ജു​ക​ളും അ​ട​ച്ച​തോ​ടെ​യാ​ണ് മ​ദ്യ​ത്തി​നു വേ​ണ്ടി​യു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​ൽ.
സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​രാ​ണ് വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​ള​ച്ചു​പൊ​ന്തു​ന്ന​യാ​ണ്. വ്യാ​ജ​വാ​റ്റ് നി​ർ​മ്മാ​ണ​വും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് ഭാ​ഗ​മാ​യി എ​ക്സൈ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ആ​ളു​ക​ൾ മ​ദ്യ​പാ​ന​വും വി​ൽ​പ​ന​യും ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​മി​പ്പ് ന​ല്കി​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും പു​ല​ർ​കാ​ല​ങ്ങ​ളി​ൽ ഇ​തേ​തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യും മ​റ്റു വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ വാ​റ്റു കാ​രു​ടെ വീ​ടു​ക​ളി​ലും പ​ല​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ഇ​പ്പോ​ൾ വാ​റ്റ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​ത് മ​ന​സ്‌​സി​ലാ​ക്കി​യാ​ണ് എ​ക്സൈ​സ് സം​ഘ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പ​ഴ​യ​കാ​ല വ്യാ​ജ വാ​റ്റു​കാ​ർ മു​ഴു​വ​ൻ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ അ​റി​യി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് ചാ​രാ​യം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത​ന് വേ​ണ്ടി​യും നി​ര​വ​ധി ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.
അ​ള​വി​ൽ കൂ​ടു​ത​ൽ ശ​ർ​ക്ക​ര വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ക്സൈ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
കൂ​ടു​ത​ൽ ശ​ർ​ക്ക​ര ന​ൽ​ക​രു​തെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ക​ട​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ലെ പാ​ട​വ​യ​ൽ ഉൗ​രു​ക​ളി​ൽ 180 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. വാ​ഷ് വ​ന​ഭാ​ഗ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വാ​റ്റു ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളും മ​റ്റും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു .
ചാ​രാ​യം വാ​റ്റി​യ​തി​നെ ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി​രു​ന്നു. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഷോ​ള​യൂ​ർ സ്വ​ദേ​ശി​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
മി​ക്ക​പ്പോ​ഴും വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ത​രം ആ​ളു​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം വാ​റ്റ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു.
പ്ര​ധാ​ന​മാ​യും കാ​ഞ്ഞി​ര​പ്പു​ഴ,തെ​ങ്ക​ര കു​മ​രം​പു​ത്തൂ​ർ, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​മേ​ഖ​ല​ക​ളി​ലാ​ണ് സ​ജീ​വ​മാ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. മ​ണ​ർ​കാ​ട് പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി​യും പ​ക​ലും ഒ​രു പോ​ലെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.