ജില്ലയിലെ പോ​ലീ​സു​കാ​ർ​ക്ക് എം​പിയുടെ കൈത്താങ്ങ്
Monday, March 30, 2020 11:21 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി അ​ഹോ​രാ​ത്രം ജോ​ലി​യെ​ടു​ക്കു​ന്ന ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ർ​ക്ക് പാ​ല​ക്കാ​ട് എം​പി വി.​കെ ശ്രീ​ക​ണ്ഠ​ന്‍റെ കൈ​ത്താ​ങ്ങ്.
എം​പി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പാ​ല​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ള്ള സു​ര​ക്ഷാ മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും വി​ത​ര​ണം ചെ​യ്തു.
ഒ​രു ല​ക്ഷം രൂ​പ ചി​ല​വി​ലു​ള്ള 5000 ജോ​ഡി കൈ​യു​റ​ക​ളും 5000 സു​ര​ക്ഷാ മാ​സ്ക്കു​ക​ളും ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി ​ശി​വ​വി​ക്ര​മി​ന് കൈ​മാ​റി​യ​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന പോ​ലീ​സു​കാ​രു​ടെ സു​ര​ക്ഷ​ക്കാ​യാ​ണ് എം​പി​യു​ടെ ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഇ​വ വി​ത​ര​ണം ചെ​യ്ത​ത്.
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ 5000 ജോ​ഡി കൈ​യു​റ​ക​ളും 5000 മാ​സ്ക്കു​ക​ളും വീ​ണ്ടും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എം​പി അ​റി​യി​ച്ചു. കൂ​ടാ​തെ പാ​ല​ക്കാ​ട്ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ര​ക്ഷാ മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എം​പി പ​റ​ഞ്ഞു.