അ​ഞ്ച് മ​ൾ​ട്ടി പാ​രാ മോ​ണി​റ്റ​റു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി
Monday, March 30, 2020 11:21 PM IST
പാ​ല​ക്കാ​ട് : കൊ​റോ​ണ വൈ​റ​സ് ബാ​ധ പ​രി​ശോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ അ​ഞ്ച് മ​ൾ​ട്ടി പാ​രാ മോ​ണി​റ്റ​റു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി. ശ​രീ​ര​ത്തി​ലെ ര​ക്ത സ​മ്മ​ർ​ദ്ദം, പ​ൾ​സ്, ഓ​ക്സി​ജ​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ​വ ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ പ​രി​ശോ​ധി​ക്കു​വാ​ൻ ക​ഴി​യും.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്‍റെ എം.​പി.​ഫ​ണ്ടി​ൽ നി​ന്നും കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ വി.​കെ ശ്രീ​ക​ണ്ഠ​ൻ അ​നു​വ​ദി​ച്ച​ത്. എം.​പി. വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് കൊ​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ​ക്ട​ർ. കെ.​പി. റീ​ത്ത​യോ​ട് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റു​വാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ര​മാ​ദേ​വി​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ ​റ്റു​വാ​ങ്ങി​യ​ത്. വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ എ​ത്തു​മെ​ന്ന് ഡി.​എം ഒ ​അ​റി​യി​ച്ചു. യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ര്യ നി​ർ​വ​ഹ​ണം ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​റേ​യും ഡി.​എം.​ഒ​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും എം.​പി. പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.