മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വർ അറിയുന്നില്ല ദുരിതങ്ങൾ
Saturday, March 28, 2020 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ത​യോ​ര​ത്തെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ മാ​ലി​ന്യം ത​ള്ളി ക​ത്തി​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.​

മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന​ടു​ത്തെ പ​റ​ന്പി​ലാ​ണ് വ​ലി​യ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.​

ഫ്രൂ​ട്ട്സ് ക​ട​ക​ളി​ൽ നി​ന്നു​ള്ള വെ​യ്സ്റ്റാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ട് വ​ന്ന് കൂ​ടു​ത​ലും ത​ള്ളു​ന്ന​ത്.​കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ക്കു​ന്ന പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​തി​ന്‍റെ വെ​യ്സ്റ്റ് ക​ത്തി​ക്കു​ന്പോ​ഴും ഇ​തി​ന്‍റെ ഗ​ന്ധം പ​രി​സ​ര​ത്താ​കെ വ്യാ​പി​ക്കു​ന്ന സ്ഥി​തി​യാ​ണ്.​

പ​ല വി​ധ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

ക​രി​പ്പാ​ലി പു​ഴ പാ​ലം പ​രി​സ​ര​ങ്ങ​ളി​ലും പു​ഴ​യി​ലും മാ​ലി​ന്യ ചാ​ക്കു​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും കൂ​ടി​യി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ ദി​വ​സം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​തും പു​ഴ​യോ​ര​ത്താ​യി​രു​ന്നു. ഈ ​പു​ഴ​വെ​ള്ളം സ്രോ​ത​സ്‌​സാ​യി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മു​ണ്ട്. എ​ന്നാ​ൽ ആ​ളൊ​ഴി​ഞ്ഞ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത്.