കോ​വി​ഡ് 19: ജി​ല്ല​യി​ൽ 16128 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 28, 2020 11:56 PM IST
പാ​ല​ക്കാ​ട:് ജി​ല്ല​യി​ൽ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ 16091 പേ​ർ വീ​ടു​ക​ളി​ലും 5 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 31 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി മൊ​ത്തം 16091 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ട്രെ​യി​ൻ മാ​ർ​ഗം മ​റ്റും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​ത്.​ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റാ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല.

എ​ൻ​ഐ​വി​യി​ലേ​ക്ക് അ​യ​ച്ച 339 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 258 എ​ണ്ണ​വും നെ​ഗ​റ്റീ​വും 3 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.​ഇ​തു​വ​രെ 20338 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 4210 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 1913 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഓ.​പി​യി​ലോ കാ​ഷ്വാ​ൽ​റ്റി​യി​ലോ പോ​ക​രു​ത്. അ​വ​ർ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ർ​ഡി​ലേ​ക്ക് മാ​ത്രം എ​ത്തേ​ണ്ട​താ​ണ്.

സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ട​ച്ചി​ട​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക. പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി ഒ​രു വി​ധ​ത്തി​ലും ഇ​ട​പെ​ടാ​തി​രി​ക്കു​ക. സ​ന്പ​ർ​ക്ക വി​ല​ക്കു​ള്ള വ്യ​ക്തി​ക​ൾ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് യാ​ത്ര ചെ​യ്താ​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ്.