വീ​ടി​ന​ക​ത്തും ജാ​ഗ്ര​ത പാ​ലി​ക്കു​ക
Saturday, March 28, 2020 11:56 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ്19 ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വീ​ടി​ന​ക​ത്തും കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​ർ​സി​എ​ച്ച് (റീ​പ്രൊ​ഡ​ക്ടി​വ് ആ​ൻ​ഡ് ചൈ​ൽ​ഡ് ഹെ​ൽ​ത്ത്) ഓ​ഫീ​സ​റും ജി​ല്ല​യി​ലെ കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ.​ടി.​കെ ജ​യ​ന്തി അ​റി​യി​ച്ചു. കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ ആ​യു​സ്‌​സ് സം​ബ​ന്ധി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ൽ 24 മ​ണി​ക്കൂ​റാ​ണ് ഇ​തി​ന്‍റെ പ​ര​മാ​വ​ധി ആ​യു​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. വി​വി​ധ പ്ര​ത​ല​ങ്ങ​ളി​ൽ ഇ​ത് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ഏ​റെ ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ മൂ​ന്ന് മു​ത​ൽ ഒ​ന്പ​ത് ദി​വ​സം വ​രെ വൈ​റ​സ് നി​ല​നി​ൽ​ക്കും. അ​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്ക് നാം ​വാ​ങ്ങു​ന്ന അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ത്രം, പാ​ൽ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ഇ​ത് സം​ബ​ന്ധി​ച്ച് മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തു പോ​കു​ന്ന​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കു​ക​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.