കൊ​റോ​ണ കാ​ല​ത്ത് കാ​രു​ണ്യ​ത്തി​ന്‍റെ നന്മ ​മ​ന​സുമാ​യി സ​ഹോ​ദ​ര​ങ്ങ​ൾ
Saturday, March 28, 2020 11:56 PM IST
ഒ​റ്റ​പ്പാ​ലം: കൊ​റോ​ണ കാ​ല​ത്തി​ന്‍റെ വ​റു​തി​യി​ലും ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന്‍റെ നന്മ ​മ​ന​സു​മാ​യി ഇ​വി​ടെ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ. ഭ​യാ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​ളി​ക്ക​ൽ സി​ദ്ദി​ഖ് -യൂ​സ​ഫ് സ​ഹോ​ദ​രന്മാർ ആ​ണ് ത​ങ്ങ​ളു​ടെ വാ​ട​ക​ക്കാ​രാ​യ 12 കു​ടും​ബ​ങ്ങ​ളോ​ട് നന്മയു​ടെ കാ​രു​ണ്യം പൊ​ഴി​ക്കു​ന്ന​ത്. പാ​ല​പ്പു​റ​ത്ത് ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​മ​സ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ ആ​രും ത​ന്നെ ഈ ​മാ​സ​ത്തെ വാ​ട​ക ന​ൽ​ക​ണ്ട​തി​ല്ല​ന്നു​ള്ള​താ​ണ് ഇ​ത്.

ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ നാ​ലാ​യി​രം രൂ​പ മു​ത​ൽ 5500 രൂ​പ വ​രെ വാ​ട​ക ല​ഭി​ക്കു​ന്ന 12 വീ​ടു​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് ഇ​വ​ർ ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​വ​രു​ടെ വ്യ​ക്തി​ഗ​ത തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ലോ​ക് ഡൗ​ണ്‍ നാ​ളു​ക​ളി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മു​റി​ക​ളു​ടെ വാ​ട​ക​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യി​ന​ത്തി​ൽ ഒ​ഴി​വാ​ക്കി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഭൂ​രി​ഭാ​ഗം വാ​ട​ക​ക്കാ​രും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മു​റി​ക​ൾ മേ​ൽ വാ​ട​ക​ക്ക് മ​റി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​ങ്ങ​നെ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തി ഒ​രു​കാ​ര​ണ​വ​ശാ​ലും പ​ദ്ധ​തി കൊ​ണ്ടു​ള്ള ആ​നു​കൂ​ല്യം ഇ​വ​ർ​ക്ക് ല​ഭ്യ​മാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് 19 കാ​ല​ത്തെ ഒ​രു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പു​ളി​ക്ക​ൽ സി​ദ്ദി​ഖ് ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​വ​യ്ക്കാ​ൻ സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.