ജോലിയിൽ നിന്ന് വിട്ടുനിന്നു: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, March 28, 2020 11:56 PM IST
അ​ഗ​ളി: അ​വ​ധി അ​പേ​ക്ഷ ന​ൽ​കു​ക​യോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി വാ​ങ്ങു​ക​യോ ചെ​യ്യാ​തെ ജോ​ലി​യി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യും സം​സ്ഥാ​നം വി​ട്ട് പോ​വു​ക​യും ചെ​യ്ത അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ ല​ജി​ത്തി​നെ ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​തൃ​ത്വം ന​ൽ​കേ​ണ്ടി​യി​രു​ന്ന ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സം​സ്ഥാ​ന​ത്തു നി​ന്ന് ത​ന്നെ വി​ട്ടു​നി​ന്ന​ത്. സം​സ്ഥാ​നം ഒ​റ്റ​ക്കെ​ട്ടാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ ന​ട​ത്തു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.