ചാവടിയൂരിൽ മ​ല​ന്പാന്പി​നെ​യും അ​ണ​ലി​യെ​യും പി​ടി​കൂ​ടി
Saturday, March 28, 2020 11:55 PM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചാ​വ​ടി​യൂ​ർ, വെ​ള്ള​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മ​ല​ന്പാ​ന്പി​നെ​യും അ​ണ​ലി​യെ​യും അ​ഗ​ളി ആ​ർ​ആ​ർ​ടി സം​ഘം പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.​വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ഷോ​ള​യൂ​ർ ചാ​വ​ടി​യൂ​രി​ൽ വീ​ടി​നു​ള്ളി​ൽ മ​ല​ന്പാ​ന്പി​നെ ക​ണ്ട​ത്.

വി​വ​രം ല​ഭി​ച്ച ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ആ​ർ​ടി സം​ഘം പാ​ന്പി​നെ പി​ടി​ച്ച് ചാ​ക്കി​ലാ​ക്കി വ​ന​ത്തി​ൽ വി​ട്ടു. മ​ല​ന്പാ​ന്പി​ന് പ​ത്തു​കി​ലോ തൂ​ക്കം വ​രും. തു​ട​ർ​ന്ന് വെ​ള്ള​മാ​രി​യി​ൽ വീ​ട്ടു​പ​രി​സ​ര​ത്തു കാ​ണ​പ്പെ​ട്ട അ​ണ​ലി​യെ​യും സം​ഘം പി​ടി​കൂ​ടി.
അ​ഗ​ളി ആ​ർ​ആ​ർ​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള
സം​ഘ​മാ​ണ് പാ​ന്പു​ക​ളെ പി​ടി​കൂ​ടി​ വനത്തിൽ വിട്ടത്.