മു​ഖ​ക​വ​ച​ം അണിയാത്ത ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു തി​രി​ച്ചു​വി​ട്ടു
Saturday, March 28, 2020 11:55 PM IST
വ​ണ്ടി​ത്താ​വ​ളം: സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ നെ​ല്ലു സം​ഭ​ര​ണ​ത്തി​നു ഡ്രൈ​വ​റെ നി​യോ​ഗി​ച്ച​തി​ൽ ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ വാ​ഹ​നം തി​രി​ച്ച​യ​ച്ചു.​ പെ​രുന്പാ​വൂ​ർ സ്വ​ദേ​ശി​യാ​ണ് വാ​ഹ​നം കൊ​ണ്ട് വ​ന്ന​ത്. കൊ​റോ​ണ വ്യാ​പ​ന ഭീ​ഷ​ണി നി​ല​വി​ലു​ണ്ടാ​യി​ട്ടും ഇ​തു​വ​ക​വെ​ക്കാ​തെ​യാ​ണ് ഡ്രൈ​വ​ർ പ​ട്ട​ഞ്ചേ​രി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.​ തി​രി​ച്ചു പോ​യ വാ​ഹ​നം വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​രോ​ഗ്യ വ​കു​പ്പി​നും പോ​ലീ​സി​നും വി​വ​രം ന​ൽ​കി.​ മ​ാസ്കും ഹാ​ൻ​ഡ് ക​വ​റും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന​ക​ത്തു ത​ന്നെ ഇ​രി​ക്കാ​നും നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ തി​രി​ച്ചു പോ​വാ​നും പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.