അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന​ന​ട​പ​ടി
Thursday, March 26, 2020 10:47 PM IST
പാലക്കാട് : ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വ​ലി​യ​ങ്ങാ​ടി, മ​ണ്ണാ​ർ​ക്കാ​ട്, ഗൂ​ളി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​വ​ശ്യ സാ​ധ​ന നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 118 ഓ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ വി​പ​ണി​യി​ൽ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട.്
അ​തി​നാ​ൽ ക​രി​ഞ്ച​ന്ത,പൂ​ഴ്ത്തി​വെ​പ്പ് അ​മി​ത​വി​ല ഈ​ടാ​ക്ക​ൽ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു.