വെറുതെ കറങ്ങുന്നവർക്കെതിരേ നടപടിയുമായി പോലീസ്
Thursday, March 26, 2020 10:47 PM IST
ഒ​റ്റ​പ്പാ​ലം:​ ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ലം​ഘി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി ക​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പോ​ലീ​സ് തു​ട​ങ്ങി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ.
കാ​റ​ൽ​മ​ണ്ണ തെ​ക്കും​മു​റി സ്വ​ദേ​ശി കെ ​ച​ന്ദ്ര​ൻ ( 22) അ​ക​ലൂ​ർ പ​ഴ​യ​ല​ക്കി​ടി സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് (21) നി​ഷാ​ദ് (21) മം​ഗ​ലം സ്വ​ദേ​ശി ശാ​ഹി​ദ് (21) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം സി​ഐ​എം സു​ജി​ത്ത് കേ​സെ​ടു​ത്ത​ത്.
ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ല് ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​
ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ മാ​ർ​ബി​ൾ ഗ്രാ​നൈ​റ്റ് ഷോ​റൂം ഉ​ട​മ​യ്ക്കും നെ​ല്ലി​കു​റി​ശ്ശി​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി ന​ട​ത്തി​പ്പു​കാ​ർ​ക്ക് എ​തി​രെ മ​റ്റൊ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ദി​വ​സം സ​ബ് ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് മാ​ർ​ബി​ൾ ഗ്രാ​നൈ​റ്റ് ഷോ​റൂം അ​ട​പ്പി​ച്ച​ത്.​
സ​ബ് ക​ളക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.​അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ മാ​ത്രം അ​നു​വാ​ദം നി​ല​നി​ൽ​ക്ക​വേ ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് കേ​സ്. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ന്നും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം നെ​ല്ലി​ക്കു​ർ​ശ്ശി​യി​ൽ ഇ​രു​പ​തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​ത് നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ മ​ങ്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം അ​വ​ഗ​ണി​ച്ച് ക​റ​ങ്ങി ന​ട​ന്ന ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.
മാ​ങ്കു​റു​ശ്ശി സ്വ​ദേ​ശി അ​ഭി​ജി​ത്ത് മ​ണ്ണൂ​ർ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി ആ​ഷി​ക് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.
പൂ​നെ​യി​ൽ നി​ന്ന് എ​ത്തി​യ അ​ഭി​ജി​ത്തും ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ആ​ഷി​ഖ് അ​ഹ​മ്മ​ദും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സി​ഐ വി.​കെ സു​നി​ൽ കൃ​ഷ്ണ​ൻ​ണ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു പ്ര​കാ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കേ​സെ​ടു​ക്കു​ന്ന​ത്.
സം​സ്ഥാ​ന പാ​ത​യോ​ര​ത്തും മ​റ്റു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.
ഇ​ത്ത​ര​ത്തി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രെ ജാ​മ്യ​ത്തി​ൽ വി​ടു​മെ​ങ്കി​ലും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ നി​രോ​ധ​നം ക​ഴി​യു​ന്ന​തു​വ​രെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​ത​ക​ൾ​ക്ക് കു​റു​കെ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് യാ​ത്രാ​വി​ല​ക്ക് ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ് ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.